Thursday, 1 May 2014

sreejith namboothiri nattakam poly

                                 ഓർമ്മകളിൽ എന്റെ കലാലയം ........
     കാടിനുനടുവിൽ മലമുകളിൽ ഒരു കോളേജ് അതായിരുന്നു ഞാൻ അഡ്മിഷൻ തേടിവന്നപോൾ കേട്ടതും കണ്ടതും , ചെന്ന് ചെര്ന്നപ്പോഴോ ??? വർത്തമാനം ഭൂതമാകുന്നതിനു ഒരുപാട് സാക്ഷ്യം വഹിച്ച പഴയ കെട്ടിടങ്ങളും, മലയാലഭൂമിയിലെ പെരുന്ത്ച്ചന്മാരെ വാർത്തെടുത്ത ക്ലാസ് മുറികളും ഒക്കെ നിറഞ്ഞ കലാലയം, മഴയ്യയിരുന്നു അന്ന് മഴയിൽ ചന്ദന വര്ണ്ണം പൂശിയ ഭിത്തികളിൽ ചെറുതായി പച്ച പായൽ പിടിച്ചിട്ടുണ്ടായിരുന്നു , വാകമരങ്ങൾ പൂത്തിട്ടില്ലായിരുന്നു, ആകെ വഴുക്കലുകൾ പിടിച്ച നിരത്തിലൂടെ ഞാൻ ക്ലാസ്സിലേക്ക് ചെന്നപ്പോഴേക്കും ക്ലാസ് തുടങ്ങിയിട്ടുണ്ടായിരുന്നു ............... ജിതേന്ദ്രൻ എസ്‌, അതായിരുന്നു ഞങ്ങളുടെ എച്.ഒ.ഡി , കാഴ്ച്ചയിൽ ഏകദേശം മുല്ലക്കൽ ബാലകൃഷ്ണന്റെ തലയെടുപ്പ് ...... ഏക ദ്രിഷ്ട്ടിയായിരുന്നു അദേഹത്തിന് കണ്ടാൽ തന്നെ ഭയപ്പെടുത്തുന്ന ഒരു രൂപം , എന്നാൽ അടുതിടപഴകിയപ്പോൾ അറിവിന്റെ തുളുംബാൻ വെമ്പൽ കൊള്ളുന്ന ഒരു നിറകുടം...., ഒച്ചയിട്ടും, ശാസിച്ചും , തമാശ പറഞ്ഞും ക്ലാസ്സെടുക്കാൻ കഴിവുള്ള അധ്യാപകൻ..... പിന്നെ ഞങ്ങളുടെ മഞ്ഞു മിസ്‌ , സിജിമോണ്‍, എല്ധോ സർ , ശ്രീദേവി മിസ്‌ , ജമീല മിസ്‌ , നിസനി മിസ്‌ , ഇങ്ങനെ പോകും അധ്യാപകരുടെ നിര, വർണ്ണ ശോഭയാർന്ന കലാലയം അറിവിന്റെ അഗ്നി പർവ്വതം, കലയും സാഹിത്യവും ഇണചേരുന്ന നടുമിറ്റം, ഓരോരുത്തരെയും ഓരോന്ന് സ്വാഗതം ചെയ്തു , ചിലരെ പഠിപ്പ് ചിലരെ പ്രണയം , മറ്റുചിലരെ കള്ളുകുടി , വലി, എന്നെ സ്വാഗതം ചെയ്യാനിരുന്നത് മറ്റൊന്നായിരുന്നു .............
ചുറ്റും തുന്നൽ കൊണ്ട് മനോഹരമാക്കിയ .... പ്രൗഠിയാർന്ന        മുദ്രാവാക്യങ്ങൾ അകമ്പടി  സേവിക്കുന്ന കടുത്ത ആദ്ർശമുള്ള കാവി പതാക , മുൻകാലങ്ങളിൽ കലാലയ രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിലും ഇത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു, എന്റെ സംഘടന ജീവിതത്തിന്റെ അവസാനവും ഇ കലാലയത്തിൽ വെച്ച് തന്നെ സംഭവിച്ചു, അന്നുഞ്ഞൻ എ ബി വി പി സംസ്ഥാന സമിതി അങ്ങമയിരുന്നു...,  ആ മനോഹര കലാലയത്തിന്റെ ഇടനാഴികളിൽ എവിടെ പകച്ചു നിന്നുപോയ കാവി ആദര്ശത്തെ എന്റെ സുഹുര്തുക്കളുടെ സഹായത്തോടെ ഉയര്ത്താൻ ഞങ്ങൾ തീരുമാനിച്ചു .......
തടസങ്ങളുടെ പേമാരിയായിരുന്നു പിന്നെ... ഉജ്വലമായ ഈ ആദർശത്തെ നെഞ്ചോടു ചേർത്ത് ഞങ്ങൾ മുന്നോട്ടുതന്നെ നടന്നു... അന്നെനിക്കൊപ്പമുണ്ടയിരുന്നവരെ ഒരിക്കെലും മറക്കാൻ സാധിക്കില്ല .....
ധാരാളം പ്രഹരം പ്രതിയോഗികളിൽ നിന്നും ഞങ്ങളിൽ പലർക്കും ലഭിച്ചു എങ്കിലും പതറാതെ മുന്നോട്ടു തന്നെ....
അങ്ങനെ 2- സെമെസ്റ്റെർ ആയപ്പോഴേക്കും സൌഹൃതം ശക്തമായി വളരാൻ തുടങ്ങി അന്നത്തെ കോളേജ് നേത്ക്കന്മാരോക്കെ എനിക്ക് സുഹുര്തുക്കളായി
പിന്നെ നീണ്ടു കിടക്കുന്ന ആ മനോഹരമായ കലാലയ അംഗണത്തിൽ ഞങ്ങൾ സ്നേഹത്തിന്റെ പൂക്കൾ വിരിയിച്ചു ..... അങ്ങനെ ഒരിക്കൽ ഒരു മഴയത്ത് ഒറ്റക്കിരിക്കുമ്പോൾ ഞാൻ മനസിലാക്കി ഞാൻ ഈ മണ്ണിനെ വളരയധികം സ്നേഹിക്കുന്നു .................
അങ്ങനെ പിന്നെയും 2 വർഷങ്ങൾ കൂടി കടന്നു പോയി , ഇണക്കവും പിണക്കവും, ആശയങ്ങളും ആദർശവും, പോരും വഴക്കും , ചിരിയൂം കരച്ചിലും കടന്നു പോയ്‌ ................ എനിക്ക് മറക്കാൻ കഴിയുന്നില്ല ആ നാളുകൾ.......... എവിടെയോ ജീവിതം സ്തംഭിച്ച എന്നെ സ്നേഹത്തോടെ വാത്സല്യത്തോടെ കൈപിടിച് കൂടെ നടത്തിയ കോളേജ് ലെ ഞങ്ങളുടെ അമ്മയെ - അമ്പിളി ടീച്ചർ നെ , പിന്നെ വഴക്കിട്ടും തമശ പറഞ്ഞും പഠിപ്പിച്ചുതന്ന രാജി ടീച്ചർ , പേടിയായിരുന്നു ആദ്യമൊക്കെ എല്ലാവര്ക്കും മഞ്ഞു മിസ്സിനെ പക്ഷെ പിനീട് സ്നേഹക്കടല്ലയിമാറി....., ശ്രീദേവി മിസ്സ്‌ അപ്പോഴുമുണ്ട് ............. ടീച്ചർ വളരെ സരസമായി പഠിപ്പിക്കുമായിരുന്നു , ഞങ്ങളൊക്കെ വളരെ ഇഷ്ട്ടമായിരുന്നു, പിന്നെ വിടുവായനെന്നും മണി ആശനെന്നും വിളിക്കുന്ന സുദെർശൻ   സർ, വിദ്യ മിസ്‌ , പിന്നെ പ്രധാനമായും സജി ടി ......... ഞങ്ങളുടെ പ്രിൻസിപ്പൽ സർ നെ എനിക്ക് വലിയ കാര്യമാണ് ബുദ്ധിമാനാണ് , എല്ലാ പ്രശ്നവും വളരെ ലെളിതമായി കയ്കാര്യം ചെയ്യും ,
അങ്ങനെ ഒരുപാട് ഒരുപാട്...... പറഞ്ഞാൽ തീരില്ല
ഓരോരുത്തര്ക്കും ഓരോ സ്ഥലത്തിനും ഓരോരോ കഥകൾ......
കൂളർ , മരച്ചുവട്, ബസ്കെറ്റ് ബോൾ കോർട്ട്,ക്ലാസ് മുറികൾ , ഇടനാഴികൾ , ഗ്രൌണ്ട് , ബൈടെക് സ്ഥാൻ , അങ്ങനെ നീളുന്നു .....
സമരകോലാഹലങ്ങൾ ........
മുദ്രാവാക്യത്തിന്റെ ഇടിമുഴക്കങ്ങൾ
സൌഹൃദത്തിന്റെ പൊട്ടിച്ചിരികൾ
ആദർശത്തിന്റെ മൂർച്ച.......
പ്രണയത്തിന്റെ സല്ലാപങ്ങൾ
കലാ സാഹിത്യത്തിന്റെ  ഒത്തുകൂടൽ
വാശി
പരിഭവം
ഓർമയിൽ മരിക്കാത്ത നാളുകൾ .....
ഒളിവു ജീവിതം .......
അങ്ങനെ എന്തെല്ലാം .......... ഒടുവില എല്ലാത്തിനോടും വിട......
നാട്ടകം കലാലയം ചുവന്ന കലാലയമനെന്നു പറയുന്നവരോട് ................
ഈ ചുവന്ന കലാലയത്തിന്റെ കുളിര് ഭിത്തികളിൽ ഈ കാവിക്കരാൻ തന്റെ കയ്യൊപ്പുകൾ സ്വര്ന്ന ലിപികളാൽ തന്നെ രേഖപ്പെടുത്തുന്നു .............
എല്ലാവര്ക്കും നല്ലത് വരട്ടെ .....
എസ്‌ എഫ് ഐ  ഉം കെ എസ്‌ യു ഉം , എ ബി വി പി ഉം ഇവിടെയൊക്കെത്തന്നെ ഉണ്ടാകട്ടെ ..... എല്ലാവരും നന്മക്കു വേണ്ടി പടപോരുതട്ടെ ..............
നന്മ വളരട്ടെ ....
നാമെല്ലാം ഒരമ്മ മക്കൾ